പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

പരീക്ഷാപ്പേടി മാറ്റാൻ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന്റെ \’ഓർമകളുണ്ടായിരിക്കണം\’

May 22, 2020 at 11:26 am

Follow us on

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ തയ്യാറാക്കിയ \’ഓർമകളുണ്ടായിരിക്കണം\’ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി ഇന്ന് മുതൽ സംപ്രേക്ഷണം ചെയ്യും. വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികൾ, കഴിഞ്ഞവർഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓർമ്മിക്കേണ്ട കാര്യങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിക്ക് ഒരു മണിക്കൂർ ദൈർഘ്യമുണ്ട്. എസ്.എസ്.എൽ.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങൾ മെയ് 22 മുതൽ 24 വരെ ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെയും പ്ലസ്ടു ബയോളജി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്‌സ് വിഷയങ്ങൾ മെയ് 22 മുതൽ 25 വരെ വൈകുന്നേരം മൂന്ന് മണിമുതൽ നാല് വരെയും സംപ്രേഷണം ചെയ്യും. ഈ പരിപാടി കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters ലും ലഭ്യമാവും.

\"\"

Follow us on

Related News