തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്ന് മുതൽ അധ്യയനവർഷം ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്. ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. റഗുലർ ക്ലാസുകൾ തുടങ്ങാൻ കഴിയും വരെ ഓൺലൈൻ ക്ലാസ് നടത്തണം. അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തണം. ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുവെന്ന് പ്രൻസിപ്പൽമാർ ഉറപ്പ് വരുത്തുകയും വേണം. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും അത് ബന്ധപെട്ടവർക്ക് റിപ്പോർട്ട് നൽകുകയും വേണം. ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രൻസിപ്പൽമാർ ഒരുക്കണം.
