തിരുവനന്തപുരം : സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിമാരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത് പരീക്ഷാതിയതി നിശ്ചയിക്കും. വിദ്യാർഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷകൾ എഴുതാൻ അവസരം നൽകും.
