മലപ്പുറം: വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർക്കായി പ്രാദേശികതലത്തിൽ സ്ഥാപിക്കപ്പെട്ട കൊറോണ കെയർ സെന്ററുകളിലേക്ക് ചാർജ് ഓഫീസർമാരായി അധ്യാപകരെ നിയോഗിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. മലപ്പുറം ജില്ലയിൽ ഡ്യൂട്ടിക്ക് ലഭ്യമായ 10159 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകി. ഇവരുടെ സേവനം ഇപ്പോൾ വേണമെങ്കിലും അതത് പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം എന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ ഉത്തരവിറക്കി. നിലവിൽ കൊറോണ കെയർ സെന്ററുകളിൽ ഗ്രാമ, റവന്യു, തദ്ദേശസ്വയംഭരണ ഘടകസ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. എന്നാൽ പ്രവാസികളുടെയും കേരളത്തിന് പുറത്ത് നിന്ന് തിരികെ വന്നുകൊണ്ടിരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി ഏറുകയാണ്. ഈ സാഹചര്യത്തിൽ സെന്ററുകളിലെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കേണ്ട ചാർജ് ഓഫീസർമാരുടെ അഭാവം ഗണ്യമായ തോതിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകരെ ചാർജ് ഓഫീസർമാരായി നിയമിക്കുന്നത്. ഇതിനായി പഞ്ചായത്തുതല സമിതിയ്ക്കാണ് നിയമിക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. ചാർജ് ഓഫീസർമാർ എട്ട് മണിക്കൂർ ദൈർഘ്യമുള്ള ഷിഫ്റ്റിലാണ് പ്രവർത്തിക്കേണ്ടത്.
സെന്ററുകളിൽ താമസിക്കുന്ന അന്തേവാസികളുടെ ഹാജർ, ചാർജ് ഓഫീസർ ദിനംപ്രതി രണ്ടുനേരം എടുക്കേണ്ടതാണ്. ഇങ്ങനെ എടുക്കുന്ന ഹാജർ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. സെന്ററുകളിൽ ഉണ്ടാകുന്ന വൈഷമ്യം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയേണ്ടതും പരിഹാരം തേടേണ്ടതുമാണ്. പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർ അവശ്യ ഘട്ടങ്ങളിൽ ജോലിക്കായി പോകേണ്ടതാണെന്നും അലംഭാവം കാട്ടിയാൽ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവയുടെ ലംഘനം നടത്തിയതിനു നടപടി എടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....