എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.

തിരുവനന്തപുരം : ഈ മാസം 26മുതൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാണ് പുതിയ തീരുമാനം. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര മാർഗനിർദേശം വന്നശേഷം തിയ്യതി തീരുമാനിക്കാം എന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ലോക്ഡൗൺ ഈമാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ പരീക്ഷകൾ ജൂണിലേക്ക് നീട്ടിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് അന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ മാർഗ നിർദേശം പരിഗണിച്ച് പരീക്ഷ ജൂണിലേക്ക് മാറ്റാൻ ഇന്ന് വീണ്ടും തീരുമാനം എടുക്കുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ പരീക്ഷകൾ നടത്തിയേക്കും എന്നാണ് സൂചന. കേരളത്തിലെ വിവിധ സർവകലാശാലകൾ നിശ്ചയിച്ച പരീക്ഷകളും മാറ്റിവയ്‌ക്കേണ്ടി വരും.

Share this post

scroll to top