പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

കേന്ദ്രം അനുമതി നൽകി: എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

May 20, 2020 at 5:25 pm

Follow us on

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ്‌ 26 മുതൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും ആശങ്ക വേണ്ടെന്നും 26 മുതൽ പരീക്ഷ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാക്കും.
സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇയുടെയും അഭ്യര്‍ഥന മാനിച്ചാണ് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഉപാധികളോടെ പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്. കണ്ടെയ്മെന്‍റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കരുത് എന്ന് നിർദേശമുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് ധരിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്കാനിങ്, സാനിറ്റെസര്‍ എന്നീ സൗകര്യം ഒരുക്കണം. വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ ഒരുക്കണം തുടങ്ങിയ ഉപാധികളാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

Follow us on

Related News