തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറന്നശേഷമേ സ്വകാര്യ ട്യൂഷനുകൾ പ്രവർത്തിക്കാൻ തുടങ്ങാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക് ഡൗൺ കാലത്ത് ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ട്യൂഷൻ ക്ലാസുകൾ ഓൺലൈൻ ആയി നടത്താം.
