തിരുവനന്തപുരം: എംജി സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കും. 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് നിലവിൽ അവർ താമസിക്കുന്ന ജില്ലയിൽത്തന്നെ എഴുതാൻ അവസരം നൽകും.
സർവകലാശാലയുടെ പരിധിയിലുള്ള അഞ്ചു ജില്ലകൾക്ക് പുറമെ മറ്റു ജില്ലകളിൽ പുതുതായി പത്ത് പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കും. ഇപ്പോൾ താമസിക്കുന്ന ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ലോക് ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ കഴിയുന്ന വിദ്യാർഥികൾക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും. ആറാം സെമസ്റ്റർ യുജി പരീക്ഷകൾ മെയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകൾ നടക്കും. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ പരീക്ഷ കേന്ദ്രങ്ങൾക്കും കോളജുകൾക്കും നിർദ്ദേശം നൽകും.

എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള...