തിരുവനന്തപുരം : ഈ മാസം 26മുതൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മാറ്റിവെച്ചു. ലോക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റാൻ തീരുമാനമായത്. പരീക്ഷകൾ ജൂൺ മാസത്തിൽ നടത്താനാണ് പുതിയ തീരുമാനം. മെയ് 26 മുതലാണ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ തീരുമാനിച്ചിരുന്നത്. കുട്ടികള്‍ സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, കൈകഴുകുക എന്നതൊക്കെ അപ്രായോഗികമാണ്. അതിനാല്‍ കൂട്ടം കൂടിയാല്‍ അവര്‍ക്ക് രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ പുതിയ തിയ്യതികൾ പിന്നീട് അറിയിക്കും.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...