തിരുവനന്തപുരം: നാളെ മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ലോക്ക്ഡൗൺ ഈ മാസം 31വരെ നീട്ടിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി രക്ഷിതാക്കൾ സ്കൂളിൽ എത്താവു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ലാത്തതാണ്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും.
ഓൺലൈൻ അഡ്മിഷനായി പുതിയ സംവിധാനം തയാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷൻ നേടാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....