തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. നാലാംഘട്ട ലോക്‌ഡൗണിൽ ഇളവുകൾ ഇല്ലാത്ത സാഹചര്യത്തിൽ നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന സ്കൂൾ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലാകും. സ്കൂൾ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണം വരാനുണ്ട്. നേരിട്ടും ഓൺലൈൻ വഴിയും പ്രവേശനം നടത്താനായിരുന്നു ഇതുവരെയുള്ള നിർദേശം. എന്നാൽ ലോക്‌ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റുമെന്നാണ് സൂചന. പ്രവേശനം ഓൺലൈൻ വഴി മാത്രമാക്കാനാണ് സാധ്യത. 26 മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷളെ കുറിച്ചും സംസ്ഥാന സർക്കാരിന്റെ സ്ഥിരീകരണം വരേണ്ടതുണ്ട്.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....