അധ്യാപകർ മിടുക്കരായ വിദ്യാർത്ഥികൾ: ഓൺലൈൻ പരിശീലനത്തിൽ വൻ പങ്കാളിത്തം

തിരുവനന്തപുരം: പ്രൈമറി അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതിയിൽ അധ്യാപകരുടെ പൂർണ്ണ പങ്കാളിത്തം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി നടന്ന ക്ലാസുകൾ വീക്ഷിച്ച് ഭൂരിഭാഗം അധ്യാപകരും ഫീഡ്ബാക്ക് സമർപ്പിച്ചു. ആദ്യദിന ക്ലാസുകൾ കണ്ട് ഫീഡ്ബാക്ക് രേഖപ്പെടുത്തിയത് അറുപത്തിരണ്ടായിരത്തോളം അധ്യാപകരാണ്. ആദ്യദിവസത്തെ ക്‌ളാസുകൾ കണ്ട് സമഗ്രയിലൂടെ വിവരങ്ങൾ രേഖപെടുത്തിയവരുടെ കണക്കാണിത്. കൊറോണ വ്യാപനത്തെ തുടർന്ന് ഓൺലൈൻ വഴി നടത്തുന്ന അധ്യാപക പരിവർത്തന പദ്ധതി 2 ദിവസം പിന്നിട്ടു. ഇന്നും നാളെയും ക്‌ളാസുകൾ ഇല്ല. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും മൊബൈൽ ആപ്പ് ഫേസ്ബുക്, യുട്യൂബ് അടക്കമുള്ള വിവിധ മാർഗങ്ങളിലൂടെയും കഴിഞ്ഞ ക്ലാസുകൾ വീണ്ടും വീക്ഷിക്കാനാകും.ആദ്യദിന ക്ലാസുകൾ ഇന്നും രണ്ടാം ദിന ക്ലാസുകൾ നാളെയും വിക്ടേഴ്‌സ് ചാനലിൽ പുന:സംപ്രേക്ഷണം ചെയ്യും. ഇനി 18, 19, 20 തിയ്യതികളിലാണ് ബാക്കിയുള്ള പരിശീലന ക്ലാസുകൾ നടക്കുക ഓരോ ക്ലാസിന്റെയും ഫീഡ് ബാക്ക് അധ്യാപകർ അവരവരുടെ സമഗ്ര ഡിജിറ്റൽ പോർട്ടൽ ലോഗിൻ ചെയ്ത് സമർപ്പിക്കണം.

Share this post

scroll to top