പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

May 15, 2020 at 6:11 pm

Follow us on

എറണാകുളം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 01.06.2006 ലും 31.05.2008 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ihrd.kerala.gov.in/thss ൽ ഓൺലൈനായി നൽകണം. രജിസ്‌ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷാഫീസ് സ്‌കൂൾ ഓഫീസിൽ പണമായോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2020-21 വർഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷൾ മേയ് 18 മുതൽ 26 വൈകിട്ട് നാലു മണി വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾൾക്ക് ജില്ലകളിലെ സ്കൂളുമായി ബന്ധപ്പെടാം

എറണാകുളം കലൂർ – 0484-2347132 , കപ്രാശ്ശേരി (ചെങ്ങമനാട്) – 0484-2604116 , മലപ്പുറം വാഴക്കാട് – 0483-2725215 , വട്ടംകുളം – 0494-2681498, പെരിന്തൽമണ്ണ – 04933-225086 , കോട്ടയം പുതുപ്പള്ളി – 0481-2351485, ഇടുക്കി പീരുമേട് – 04869-233982 , തൊടുപുഴ (മുട്ടം) – 04862-255755 , പത്തനംതിട്ട മുല്ലപ്പള്ളി – 0469-2680574

\"\"

Follow us on

Related News