പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ലോക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ ചിത്രരചനാ മത്സരം

May 15, 2020 at 11:50 am

Follow us on

മലപ്പുറം : ലോക്ക്ഡൗണ്‍ കാലത്ത് കൗമാരക്കാരുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ 10 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. \’കോവിഡ് കാലത്തെ സൂപ്പര്‍ഹീറോ\’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രരചനാ മത്സരം. വരച്ച ചിത്രങ്ങള്‍ ഫോട്ടോയെടുത്തോ സ്‌കാന്‍ ചെയ്തോ അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. അയക്കുന്ന ചിത്രങ്ങള്‍ അതത് വാര്‍ഡിലെ ആശ പ്രവര്‍ത്തക സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു ചിത്രം മാത്രമേ അയക്കാന്‍ പാടുള്ളൂ. പെന്‍സില്‍, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റ് തുടങ്ങിയ എല്ലാ തരം ചിത്രങ്ങളും അയക്കാം. ചിത്രം മെയ് 30 നകം 9446717338 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യണം. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് സമ്മാനം നല്‍കും.

\"\"

Follow us on

Related News