അധ്യാപക പരിശീലന പദ്ധതി ഇന്നു മുതൽ: മന്ത്രി സി.രവീന്ദ്രനാഥിന്റെ ക്ലാസോടെ തുടക്കമാകും

May 14, 2020 at 9:23 am

Follow us on

തിരുവനന്തപുരം: അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് (അധ്യാപക പരിവർത്തന പദ്ധതി) ഇന്ന് തുടക്കം. രാവിലെ 10.30 ന് മന്ത്രി സി. രവീന്ദ്രനാഥിന്റെ ക്ലാസോടെയാണ് ഓൺലൈൻ പരിശീലന പദ്ധതി ആരംഭിക്കുക. \”ക്ലാസ്സ് മുറിയിലെ അധ്യാപകർ\” എന്ന വിഷയത്തിൽ പ്രൊ.സി. രവീന്ദ്രനാഥ് അധ്യാപകർക്ക് ക്ലാസെടുക്കും. തുടർന്ന് \”സ്കൂൾ സുരക്ഷ – പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത്\” എന്ന വിഷയത്തിൽ ഡോ. ടി. മുരളിയുടെ ക്ലാസ് നടക്കും. ഉച്ചക്ക് 2:30 മുതൽ 4:30 വരെ
ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ഇക്ബാൽ, മുഹമ്മദ്‌ ആഷിൽ, കെ. ഇ. എലിസബത്ത്, അമർ പൊറ്റിൽ എന്നിവർ ക്ലാസ് നയിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പ്രൈമറി- അപ്പർ പ്രൈമറി അധ്യാപക പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

പ്രത്യേക പരിശീലന മൊഡ്യൂൾ അനുസരിച്ചുള്ള പരിപാടികളാണ് ഇന്ന് രാവിലെ 10.30 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും ഓൺലൈൻ വഴിയും സംപ്രേക്ഷണം ചെയ്യുക. ഷെഡ്യൂൾ അനുസരിച്ച് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ അധ്യാപകർ നിർബദ്ധമായും വീക്ഷിക്കണം എന്നാണ് നിർദേശം. 14, 15, 18, 19, 20 തിയ്യതികളിലാണ് പരിശീലന പരിപാടികൾ. ഓരോ ക്ലാസിന്റെയും ഫീഡ് ബാക്ക് അധ്യാപകർ അവരവരുടെ സമഗ്ര ഡിജിറ്റൽ പോർട്ടൽ ലോഗിൻ ചെയ്ത് സമർപ്പിക്കണം

.

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...