പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

നവോദയ വിദ്യാലയങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനം ലോക്‌ ഡൗണിനു ശേഷം: കേന്ദ്രമന്ത്രി

May 14, 2020 at 7:48 pm

Follow us on

ന്യൂഡൽഹി: നവോദയ വിദ്യാലയങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ അധ്യാപകര്‍ക്ക് ലോക്ക് ഡൗണിനുശേഷം നിയമന ഉത്തരവ് ലഭിക്കുമെന്ന് മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ നിശാങ്ക്. രാജ്യത്തെ അധ്യാപകരുമായി നടത്തിയ \’ആചാര്യദേവോ ഭവ:\’ വെബിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെറ്റ് പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 8000ത്തോളം അധ്യാപകരെയും നവോദയ വിദ്യാലയങ്ങളില്‍ 2500 ഓളം പേരെയും നിയമിച്ചു. സർവകലാശാലകളിൽ 12,000 അധ്യാപകരെ നിയമിച്ചതായും അദ്ദേഹം ചോദ്യത്തിന് മറുപടിയായി അറിയിച്ചു. അധ്യാപകർക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ട പരിശീലന പരിപാടികള്‍ പൂര്‍ണ തോതില്‍ നടക്കുന്നുണ്ടെന്നും ലക്ഷക്കണക്കിനു അധ്യാപകര്‍ ഇതില്‍ പങ്കെടുക്കുന്നതായും മന്ത്രി പറഞ്ഞു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍, രാജ്യത്തെ അധ്യാപകര്‍ക്ക് ഇ-ലേണിങ്ങ് പരിശീലനം നല്‍കി വരുന്നതായി അദ്ദേഹം വെബിനറിലൂടെ അറിയിച്ചു.

https://www.facebook.com/cmnishank/videos/408599113383090/

Follow us on

Related News