പ്രധാന വാർത്തകൾ

അധ്യാപക പരിശീലനം നാളെ മുതൽ: വിശദ വിവരങ്ങളും പങ്കെടുക്കേണ്ട രീതിയും

May 13, 2020 at 8:35 am

Follow us on

തിരുവനന്തപുരം: അധ്യാപകരെ പുതിയ അധ്യയന വർഷത്തേക്ക് സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് (അധ്യാപക പരിവർത്തന പദ്ധതി) നാളെ തുടക്കമാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പ്രൈമറി- അപ്പർ പ്രൈമറി അധ്യാപക പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലന മൊഡ്യൂൾ അനുസരിച്ചുള്ള പരിപാടികളാണ് നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും ഓൺലൈൻ വഴിയും സംപ്രേക്ഷണം ചെയ്യുക. ഷെഡ്യൂൾ അനുസരിച്ച് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ അധ്യാപകർ നിർബദ്ധമായും വീക്ഷിക്കണം. 14, 15, 18, 19, 20 തിയ്യതികളിലാണ് പരിശീലന പരിപാടികൾ. ഓരോ ക്ലാസിന്റെയും ഫീഡ് ബാക്ക് അധ്യാപകർ അവരവരുടെ സമഗ്ര ഡിജിറ്റൽ പോർട്ടൽ ലോഗിൻ ചെയ്ത് സമർപ്പിക്കണം. മുഴുവൻ അധ്യാപകരും സമഗ്രയിൽ അംഗത്വം എടുക്കണം. സംപ്രേക്ഷണം ചെയ്ത മൊഡ്യൂളിനെ കുറിച്ച് സംശയമുണ്ടെങ്കിൽ ഫീഡ്ബാക്കിലെ പ്രത്യേക ഭാഗത്ത്‌ വ്യക്തമാക്കണം. എൽപി, യുപി അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയുടെ നാളെ മുതലുള്ള ഷെഡ്യൂൾ ഇങ്ങനെയാണ്:

(14/05/20) 10:30 am to 12:30 pm
ക്ലാസ്സ് മുറിയിലെ അധ്യാപകർ – പ്രൊ.സി. രവീന്ദ്രനാഥ്. സ്കൂൾ സുരക്ഷ – പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത്– ഡോ. ടി. മുരളി

2:30 pm to 4:30 pm
ശുചിത്വം, ആരോഗ്യം, രോഗ പ്രതിരോധം, പരിസ്ഥിതി സംരക്ഷണം – ഡോ. ഇക്ബാൽ, മുഹമ്മദ്‌ ആഷിൽ, കെ. ഇ. എലിസബത്ത്, അമർ പൊറ്റിൽ

(15/05/20) 10:30 am to 12:30 pm
Education in the post corona world, Excellence through technology trends – Dr. SAJI GOPINATH വിവര വിനിമയ സാങ്കേതിക വിദ്യ- സ്കൂൾ വിദ്യാഭ്യാസത്തിൽ: കെ. അൻവർ സാദാത്ത് 2:30 pm to 4:30Pm New trends in English language learning – Dr. P. K. Jayaraj

18/05/20) 10:30 am to 12:30 pm
ഗണിത ക്ലാസ്സ് – ഡോ. ഇ. കൃഷ്ണൻ. 2:30 pm to 4:30 pm
ശാസ്ത്ര പഠനം – Dr. അരവിന്ദാക്ഷൻ

(19/05/20) 10:30 am to 12:30 pm
ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ. ഡി.പി. അജി, സാം ജി ജോൺ 2:30 pm to 4:30 pm അന്വേഷണാത്മക പഠനം, അനുഭവ മാതൃകകൾ– ഡോ ടി. പി. കലാധരൻ കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും \’സഹിത\’വും – ഡോ. എ. പി. നാരായണനുണ്ണി.

(20-05-20) 10.30 am സാമൂഹിക ശാസ്ത്ര പഠനവും സാമൂഹികാവബോധവും. 2.30pm പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം -അധ്യാപകന്റെയും– ഗോപിനാഥ് മുതുകാട്. അടുത്ത അധ്യയന വർഷം-ചർച്ച

പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ

മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് വ്യൂ ടിക്ക് ചെയ്യുന്നത് നന്നായിരിക്കും

ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം

\"\"










Follow us on

Related News