പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

വിദ്യാർത്ഥികളുടെ വിവിധ പരാതികൾക്കായി സർവകലാശാലകൾ പ്രത്യേക സെല്ലുകൾ ആരംഭിക്കണമെന്ന് യുജിസി

May 11, 2020 at 10:55 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസംബന്ധിയായതുള്‍പ്പെടെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സർവകലാശാലകൾ പ്രത്യേക സെല്ലുകള്‍ ആരംഭിക്കണമെന്ന് യുജിസി. പരാതി സെല്ലുകൾ ആരംഭിച്ച വിവരം വിദ്യാര്‍ത്ഥികളെ അറിയിക്കുകയും വേണം.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍, മറ്റ് അക്കാദമിക് കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് കമ്മീഷന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
011-23236374 ഹെല്‍പ്പ് ലൈന്‍ നമ്പറിലുടെയും covid19help.ugc@gmail.com എന്ന ഇ മെയില്‍ വിലാസത്തിലൂടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് അറിയിക്കാവുന്നതാണ്. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഓണ്‍ലൈനായി https://www.ugc.ac.in/grievance/student_reg.aspx എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്താം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് യുജിസി പ്രത്യേക കര്‍മസേനയ്ക്കും രൂപം നല്‍കി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളും കോളജുകളും ഈ അറിയിപ്പ് അവരുടെ വെബ്സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇമെയിലിലൂടെയും മറ്റു ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും അറിയിക്കണമെന്നും യു.ജി.സി അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്കാദമിക കലണ്ടറുകളും പരീക്ഷകളും സംബന്ധിച്ച് യു.ജി.സി 2020 ഏപ്രില്‍ 29ന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ബന്ധപ്പെട്ടവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍തൂക്കം നല്‍കിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കണമെന്നും സര്‍വകലാശാലകള്‍ക്ക് യു.ജി.സി അത് പ്രകാരം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

\"\"

Follow us on

Related News