തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എല്‍സി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 21മുതൽ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ജോലികൾ തുടങ്ങി. സ്‌കൂൾ കെട്ടിടങ്ങൾ, ശുചിമുറികൾ, ഫർണിച്ചർ, സ്കൂൾപരിസരങ്ങൾ എന്നിവ വൃത്തിയാക്കി അണുനശീകരണം നടത്തുന്ന ജോലികളാണ് ഇന്നുമുതൽ ആരംഭിച്ചത്. പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ അതത് സ്കൂളുകൾ മുഴുവൻ ശുചീകരിച്ച് അണുവിമുക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് ജോലികൾ വേഗത്തിൽ തുടങ്ങിയത്.
വിദ്യാർഥികൾക്ക് കൈകൾ അണുവിമുക്ത മാക്കുന്നതിനായി കൈകഴുകൾ കേന്ദ്രവും വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്. പ്രഥമശുശ്രൂഷാ കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയും സ്കൂളുകളിൽ ഒരുക്കും. പല സ്‌കൂളിലെ ശുചിമുറികളും ഇതിനോടുചേർന്ന പ്രദേശങ്ങളും കാടുമൂടിയിട്ടുണ്ട്.
സ്‌കൂൾ വളപ്പിലെ അപകടകരമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തികളും അടുത്ത ദിവസങ്ങളിലായി ആരംഭിക്കണം.
