തിരുവനന്തപുരം: മെയ് 21മുതൽ 29 വരെ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ നൽകാൻ ജില്ലാതലങ്ങളിൽ സംവിധാനം ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യാൻ പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കാനും നിർദ്ദേശമിറങ്ങി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യഭ്യാസ ഉപഡയറക്ടർ, ഹയർ സെക്കൻഡറി എൻഎസ്എസ് മേഖലാ കൺവീനർ, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് ജില്ലാ കൺവീനർമാർ, എസ്എസ്കെ ജില്ലാ പ്രോഗ്രാം കൺവീനർ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രധിനിധി എന്നിവർ അടങ്ങുന്നതാവണം ജില്ലാതല സമിതികൾ. ഈ സമിതികളാണ് മാസ്ക് വിതരണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടത്. പരീക്ഷകൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ മാസ്‌ക്കുകളുടെ നിർമാണം നിലവിൽ നടന്നു വരികയാണ്. നിർമാണ ജോലികൾക്ക് സാധ്യമായ സഹായങ്ങൾ എത്തിക്കാൻ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി പിടിഎകളിൽ നിന്ന് ഉറപ്പ് വരുത്താൻ അതാത് പ്രിൻസിപ്പൽ, പ്രധാന അധ്യാപകർ നടപടി എടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.
പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യാൻ ജില്ലാതല സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം
Published on : May 09 - 2020 | 7:22 am

Related News
Related News
പ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകും
JOIN OUR WHATSAPP GROUP...
കാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധി
JOIN OUR WHATSAPP GROUP...
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നു
JOIN OUR WHATSAPP GROUP...
ബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമം
JOIN OUR WHATSAPP GROUP...
0 Comments