പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യാൻ ജില്ലാതല സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം

May 9, 2020 at 7:22 am

Follow us on

തിരുവനന്തപുരം: മെയ്‌ 21മുതൽ 29 വരെ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ നൽകാൻ ജില്ലാതലങ്ങളിൽ സംവിധാനം ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്യാൻ പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കാനും നിർദ്ദേശമിറങ്ങി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യഭ്യാസ ഉപഡയറക്ടർ, ഹയർ സെക്കൻഡറി എൻഎസ്എസ് മേഖലാ കൺവീനർ, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് ജില്ലാ കൺവീനർമാർ, എസ്എസ്കെ ജില്ലാ പ്രോഗ്രാം കൺവീനർ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രധിനിധി എന്നിവർ അടങ്ങുന്നതാവണം ജില്ലാതല സമിതികൾ. ഈ സമിതികളാണ് മാസ്ക് വിതരണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടത്. പരീക്ഷകൾക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ മാസ്‌ക്കുകളുടെ നിർമാണം നിലവിൽ നടന്നു വരികയാണ്. നിർമാണ ജോലികൾക്ക് സാധ്യമായ സഹായങ്ങൾ എത്തിക്കാൻ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി പിടിഎകളിൽ നിന്ന് ഉറപ്പ് വരുത്താൻ അതാത് പ്രിൻസിപ്പൽ, പ്രധാന അധ്യാപകർ നടപടി എടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.

Follow us on

Related News