വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി സയൻസ് സ്കോളർ പ്രോഗ്രാം ഒരുക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ടെലി സയൻസ് സ്കോളർ പ്രോഗ്രാം ഒരുക്കുന്നു. ഹൈടെക്ക് വിദ്യാഭ്യാസത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു.
കേരളത്തിലെ കുട്ടികൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായി സംവദിക്കാനും സംശയങ്ങൾ അറയാനുമുള്ള അവസരം ഒരുങ്ങുകയാണ്. ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് ഇത് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ അറിവിന്റെ തലം ഉയർത്തുകയാണ് ടെലി സയൻസ് സ്കോളർ പദ്ധതിയിലൂടെ വിദ്യഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Share this post

scroll to top