തിരുവനന്തപുരം: ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. നിലവിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയ ജോലികൾ ഈ മാസം 13 മുതൽ ആരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ക്യാമ്പുകൾ ഇന്ന് മുതൽ തുറക്കാൻ നിർദേശം വന്നത്. ഇത് സംബന്ധിച്ച് ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. കൊറോണ ഭീഷണിയെ തുടർന്ന് മാറ്റിവച്ച ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 21 മുതൽ 29 വരെയാണ് നടക്കുന്നത്. ഈ പരീക്ഷകളുടെ മൂല്യനിർണ്ണയവും വേഗത്തിൽ പൂർത്തിയാക്കും.

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...