പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

May 3, 2020 at 2:42 am

Follow us on

തിരുവനന്തപുരം: ലോക്ഡൗൺ സമയത്തെ പഠനത്തിനായി കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് മുറികൾ ഒരുങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫ്ലെയർ കേരളയുടെ ഭാഗമായാണ് ഈ സംവിധാനം. അടുത്ത ദിവസം മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. ലൈവ് ക്ലാസുകൾ അവസാനിച്ചാലും വിദ്യാർത്ഥികൾക്ക് ഇവ എപ്പോൾ വേണമെങ്കിലും പേജിൽ ലഭ്യമാകും. പാഠ്യപദ്ധതിക്കായി പരിശീലനം ലഭിച്ച അധ്യാപകർ അവരവരുടെ വിഷയത്തിൽ തയ്യാറാക്കിയ പ്രത്യേക ഓൺലൈൻ പേജ് ലിങ്ക് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അയച്ചു നൽകും. അധ്യാപകർ ഇതിനകം 600ൽ പരം പേജുകൾ തയ്യാറാക്കി കഴിഞ്ഞു. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ആരായാനും കഴിയും.
പാലക്കാട്‌ വിക്ടോറിയ കോളജിലെ അസി.പ്രൊഫസർ ഡോ. ആർ. രമേശ്‌,
മലപ്പുറം താനൂർ ഗവ. കോളജ് അസി. പ്രൊഫസർ പി. അഷ്‌കർ അലി, തമിഴ്നാട് കേന്ദ്ര സർവകലാശാല അസി. പ്രൊഫസർ കെ. ബിജു, ഫ്ലെയർ കോ-ഓർഡിനേറ്റർ രതീഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ഓൺലൈൻ പാഠ്യ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനോടകം സർക്കാർ, എയ്ഡഡ് കോളജുകളിലെ 800 അധ്യാപകർക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നൽകിക്കഴിഞ്ഞു.

\"\"

Follow us on

Related News