ന്യൂ ഡൽഹി: ബിരുദ- ബിരുദാനന്തര കോഴ്സുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനം സെപ്റ്റംബർ മാസത്തേക്ക് നീട്ടാൻ യുജിസി ഉന്നതാധികാര സമിതിയുടെ ശുപാർശ. മുൻവർഷങ്ങളിൽ ജൂലൈ പകുതിയോടെ ആരംഭിച്ചിരുന്ന പ്രവേശനമാണ് നിലവിലെ സാഹചര്യത്തിൽ നീട്ടണമെന്ന ശുപാർശ ഉള്ളത്. ലോക് ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സർവകലാശാല പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്താനാണ് നിർദേശം. യുജിസി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ ഇനി നടപ്പാക്കേണ്ടത് യുജിസിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷകളുടെയും പുതിയ അധ്യയന വർഷാരംഭത്തിന്റെയും തിയ്യതികൾ യുജിസി തീരുമാനിക്കും. കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടുകയാണെങ്കിൽ ചില നിയമ പ്രശ്നങ്ങൾ ഉണ്ടാകും. മെഡിക്കൽ പ്രവേശനം ഓഗസ്റ്റ് 31ന് മുൻപ് നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. എൻജിനീയറിങ് പ്രവേശനം ഓഗസ്റ്റ് 15ന് മുൻപും നടപ്പാക്കണമെന്ന് കോടതി നിർദേശമുണ്ട്. ഉന്നതാധികാര സമിതിയുടെ ശുപാർശ നടപ്പാകുകയാണെങ്കിൽ യുജിസി ഇളവിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടതായി വരും.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







