ലോക് ഡൗൺ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ കോഴ്‌സുമായി അസാപ്

Apr 19, 2020 at 12:45 pm

Follow us on


തിരുവനന്തപുരം∙ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ ക്ലാസുകൾ തിരിച്ചു പിടിക്കാൻ സർവകലാശാലകൾക്ക് ഓൺലൈൻ ക്ലാസുമായി അസാപ്. സംസ്ഥാന സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സഹായത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും പോളിടെക്‌നിക്കുകളിലെയും ബിരുദ, ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഓൺലൈൻ ക്ലാസുകൾ.
എല്ലാദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 9.30 വരെയുള്ളയാണ് ക്ലാസുകൾ. ഒരു മണിക്കൂർ നീളുന്ന സെഷനുകളാക്കിയാണ് ഓരോ വിഷയത്തിലും ക്ലാസുകൾ നടക്കുന്നത്. അസാപിന്റെ യൂട്യൂബ് ചാനലിൽ ക്ലാസുകളുടെ വീഡിയോ ലഭ്യമാണ്. www.skillparkerala.in/online-classes/
www.asapkerala.gov.in

Follow us on

Related News