editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

‘ഓർമ്മിക്കാനൊരു ഒഴിവുകാലം’ ചിത്രരചന മത്സരവുമായി ദേശം വായനശാല

Published on : April 17 - 2020 | 4:00 pm

തവനൂർ: കോവിഡ് ഭീതിയിൽ ജാഗ്രതയോടെ വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് ഒഴിവു സമയം ഉപയോഗപ്രദവും രസകരവുമായി വിനിയോഗിക്കാൻ വിവിധ മത്സരങ്ങൾ ഒരുക്കുകയാണ് മദിരശ്ശേരി ദേശം വായനശാല ഗ്രന്ഥാലയം. ‘ഓർമ്മിക്കാനൊരു ഒഴിവുകാലം’ എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം, ഫോട്ടോഗ്രഫി എന്നിവയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം പ്രേംകുമാർ മദിരശ്ശേരി നിർവ്വഹിച്ചു. ലോക്ഡൗണിനു ശേഷം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും .മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ലോക്ഡൗണിനു ശേഷം നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പരിശീലനം നൽകുമെന്ന് ദേശം വായനശാല ഭാരവാഹികളായ ടി ഉസ്മാൻ, എം ജയരാജ്, പ്രശാന്ത് മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.

0 Comments

Related News