പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലോക്ഡൗണിൽ യോഗാ ചലഞ്ചുമായി കുറ്റിപ്പുറം ശ്രീ ദുർഗ്ഗാ വിദ്യാനികേതൻ

Apr 9, 2020 at 5:49 pm

Follow us on

കുറ്റിപ്പുറം: കൊറോണ വ്യാപനം ചെറുക്കാൻ ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ കുട്ടികൾക്ക് യോഗ പരിശീലിക്കാനും യോഗ അനുബന്ധ പാഠ്യ വിഷയങ്ങളിൽ സംവദിക്കാനുമുള്ള അവസരമൊരുക്കി ശ്രീ ദുർഗ്ഗാ വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. ഓരോ ദിവസവും യോഗ അധ്യാപിക പ്രത്യേക യോഗാസനങ്ങൾ നിർദ്ദേശിക്കുകയും അവ തലേദിവസം തന്നെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. പിറ്റേ ദിവസം രാവിലെ കുട്ടികൾ യോഗ ചെയ്തശേഷം അതിന്റെ ചിത്രങ്ങൾ സ്കൂളിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് രീതി.

\"\"

ഇതിൽനിന്ന് ക്ലാസ് അടിസ്ഥാനത്തിൽ ദിവസവും ഒരോ വിജയിയെ തിരഞ്ഞെടുക്കുന്നു. ചലഞ്ച് അവസാനിക്കുന്ന ദിവസം ഒരു മെഗാ വിജയെ തിരഞ്ഞെടുക്കും. യോഗ അധ്യാപിക ശ്രീമതി ഷീന നേതൃത്വം നൽകുന്ന ഈ പരിപാടിയിൽ മുഴുവൻ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
യോഗയ്ക്ക് പുറമേ കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലേയും പത്ത് ചോദ്യങ്ങൾ അടങ്ങുന്ന ചെറു പരീക്ഷകളും നടത്തുന്നുണ്ട്.

\"\"

Follow us on

Related News