പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

വിദ്യാർത്ഥികൾക്ക് അക്ഷര വൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

Apr 1, 2020 at 5:02 pm

Follow us on

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി \’അക്ഷര വൃക്ഷം\’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതി പൊതുവിദ്യാഭ്യാസവകുപ്പ് \’അക്ഷര വൃക്ഷം\’ എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നത്.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ \’സ്കൂൾ വിക്കി\’ യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. \’അക്ഷര വൃക്ഷം\’ പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

\"\"

Follow us on

Related News