തിരുവനന്തപുരം: പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി ‘പീക്‌സ്’ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ആണ് സംപ്രേഷണം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പ്രൊഫഷണൽ പ്രവേശന പരീക്ഷക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പീക്‌സ്’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എന്നീ വിഷയങ്ങളിലായി വിദഗ്ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന ഒരു മണിക്കൂർ പരിശീലനമാണ് പീക്സിലൂടെ നൽകുക.
നിലവിലെ സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു തന്നെ വിദ്യാർത്ഥികൾക്ക് എൻട്രൻസിന് വേണ്ടി തയ്യാറാകാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ ഗുണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലിലും (youtube.com/itsvicters) ഈ പരിപാടി ലഭ്യമാണ്.
കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു
Published on : March 30 - 2020 | 12:46 am

Related News
Related News
കെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയം
SUBSCRIBE OUR YOUTUBE CHANNEL...
പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
എംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments