പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂളുകളിലെ ഓൺലൈൻ പ്രവേശനം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതായുള്ള വാർത്ത വ്യാജം

Mar 26, 2020 at 11:39 am

Follow us on

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ആരംഭിച്ച ഓൺലൈൻ അഡ്മിഷൻ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ.

ചില സ്കൂളുകൾ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും. സ്വന്തമായി ചെയ്യാനറിയാത്ത രക്ഷിതാക്കൾ അതിനുവേണ്ടി പുറത്തിറങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായാല്‍ സ്കൂൾ പ്രധാനാദ്ധ്യാപകർ നടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഒരു ഉത്തരവ് നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ \’സ്കൂൾ വാർത്തയെ\’ അറിയിച്ചു. ഓൺലൈൻ അഡ്മിഷൻ നടത്തുന്ന കാര്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരോട് ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർ വഴി പ്രധാനാദ്ധ്യാപകർക്ക് നല്‍കുവാനും ഡിജിഇ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആയതിനാല്‍  അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർ അത് നിർത്തിവെക്കേണ്ടതാണെന്നും ആയത് നിര്‍ത്തിവെച്ച വിവരം മെയില്‍ വഴി മേലാപ്പീസുകളിലേക്ക് അറിയിക്കേണ്ടതാണെന്നും ഡിഡിഇ അറിയിച്ചിട്ടുണ്ട് എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതനുസരിച്ച് മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും ഓൺലൈൻ അഡ്മിഷൻ നടപടികൾ ഇന്നലെ നിർത്തി വച്ചിരുന്നു.

\"\"

Follow us on

Related News