തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാൻ സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു. കെ.എസ്.എഫ്.ഡി.സി പാനൽ സംവിധായകർക്ക് പുറമെ നിശ്ചിത യോഗ്യതയുള്ളവരെയും പരിഗണിക്കും.അംഗീകൃത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവർ, പ്രസ്‌ക്ലബ്/ സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഇലക്‌ട്രോണിക് മീഡിയ/ വീഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർ, അംഗീകൃത സർവകലാശാല അംഗീകരിച്ചതോ അവരുമായി അഫിലിയേറ്റു ചെയ്തിട്ടുള്ളതോ ആയ സ്ഥാപനങ്ങളിൽ നിന്നും ചലച്ചിത്ര കലയിലോ, മാസ് കമ്മ്യൂണിക്കേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർ, ടി.വി സ്ട്രിംങ്ങേഴ്‌സ്, ഒരു വർഷത്തിനു മുകളിൽ ചലച്ചിത്ര സംവിധാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഏപ്രിൽ ആറിനു മുൻപായി ksfdcltd@gmail.com ൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.ksfdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
