കേരളത്തിലെ 7 ജില്ലകൾ അടക്കം രാജ്യത്തെ 75 ജില്ലകൾ അടക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ രോഗബാധിത പ്രദേശങ്ങൾ ഉൾപ്പെട്ട 75 ജില്ലകൾ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ നിർദേശം. ഇതനുസരിച്ച് കേരളത്തിലെ 7 ജില്ലകൾ അടച്ചു പൂട്ടേണ്ടി വരും. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് അടച്ചു പൂട്ടേണ്ടി വരുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തീരുമാനം ജില്ലകൾ അടക്കേണ്ടതില്ല എന്നാണ്. ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നാണ് മുഖ്യമത്രിയുടെ ഓഫീസ് പറയുന്നത്. . കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകളാണ് നിരീക്ഷണത്തിന്റെ ഭാഗമായി അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം 3 സംസ്ഥാനങ്ങൾ അടച്ചുകഴിഞ്ഞു.

Share this post

scroll to top