പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

കോവിഡ് 19 : ഹാൻഡ് സാനിറ്ററൈസർ നിർമ്മാണവുമായി അധ്യാപകർ

Mar 20, 2020 at 4:42 pm

Follow us on

കൂറ്റനാട് : കോവിഡ് 19 പ്രതിരോധിക്കാൻ വിദ്യാർഥികൾക്കായി ഹാൻഡ് സാനിറ്ററൈസർ നിർമ്മിച്ച് വട്ടേനാട് സ്കൂളിലെ അധ്യാപകർ.ബ്രേക്ക്‌ ദി ചെയിൻ പദ്ധതിയുടെ ഭാഗമായാണ് വട്ടേനാട് സ്കൂളിലെ എച്ച്.എസ് വിഭാഗം സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്ററൈസർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.സഹപ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച  പ്രവർത്തനം സ്കൂളിലെ 3500 കുട്ടികൾക്ക് സൗജന്യമായി ഹാൻഡ് സാനിറ്ററൈസർ വിതരണം ചെയ്യണമെന്നാണ്  ലക്ഷ്യമിടുന്നത്.കെ.മുരളീധരൻ,എൻ.പി
വിനോദ്കുമാർ എന്നിവരുടെ നേതൃത്തിലാണ് നിർമ്മാണം.
നിർമ്മാണത്തിന് ആവിശ്യമായ  ബോട്ടിലുകൾ ഒറ്റപ്പിലാവ് ബി.എം.എം ഫാർമസി ഉടമ പി.എൽ മുഹമ്മദാണ് നൽകിയത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച ഹാൻഡ് സാനിറ്ററൈസർ പത്താം ക്ലാസ്സിലെ 550 വിദ്യാർഥികൾക്ക് വിതരണം ചെയ്തു.വിതരണം ജില്ലാ പഞ്ചായത്തംഗം ടി.അബ്ദുൽ കരിം ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ഫാത്തിമ ജിനാന്  നൽകി ഉദ്ഘടാനം ചെയ്തു.പ്രധാനാധ്യാപിക റാണി അരവിന്ദ്,പ്രിൻസിപ്പിൽ ഇൻചാർജ് അബ്ദുൾ ഗഫൂർ,പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി,കെ.സിദീഖ് എന്നിവർ സംസാരിച്ചു.

\"\"

Follow us on

Related News