തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ മുടക്കമില്ലാതെ തുടരാൻ സർക്കാർ തീരുമാനം. മാർച്ച് 31 വരെയുള്ള മുഴുവൻ സർവകലാശാല പരീക്ഷകളും മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ പരീക്ഷകൾ തുടരാനാണ് സർക്കാർ തീരുമാനം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷകൾ തുടരുക. പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം അതത് വൈസ് ചാൻസിലർമാർ യുജിസിയെ അറിയിക്കും.

0 Comments