സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവെക്കണം: എൻ.എസ്.എസ്

കോട്ടയം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടന്നു വരുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും പൂർണമായും ഉൾകൊള്ളുന്നു.സംസ്ഥാനത്ത് നടന്നു വരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുക എന്നതാണ് സംസ്ഥാന സർക്കാർ സത്വരമായി സ്വീകരിക്കേണ്ട നടപടി.ഭയം ഒഴിവാക്കാം കഴിയുന്നതും വീടുകളിൽ സുരക്ഷിതരാകാം.എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതും തിരിച്ച് വീട്ടിൽ പോകുന്നതുമായ കുട്ടികൾ അതിനു സ്വീകരിക്കുന്ന മാർഗങ്ങൾ അവരുടെ സുരക്ഷയ്ക്ക് പറ്റിയതല്ല.ഈ സാഹചര്യത്തിൽ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും എങ്കിൽ മാത്രമേ രോഗ പ്രതിരോധം കൂടുതൽ ശക്തമാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this post

scroll to top