വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചെങ്കിലും അധ്യാപകർ ഹാജരാകണം: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊറോണ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയെങ്കിലും അധ്യാപകർ ഹാജരാകണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അവധി നൽകിയത് വിദ്യാർത്ഥികൾക്കാണ്. ക്‌ളാസുകൾ അടച്ചെങ്കിലും അധ്യാപകർ സ്കൂളുകളിൽ ഹാജരാകണം. അടുത്ത അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ അധ്യാപകർ നടത്തണം. സ്കൂൾ അദ്ധ്യാപകർക്ക് പുറമെ കോളജ് അധ്യാപകരും ജോലിക്കെത്തണം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചുവേണം ജോലിക്കെത്താനെന്നും മന്ത്രി പറഞ്ഞു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റം ഉന്നതതല യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this post

scroll to top