ചേർത്തലയിൽ അമിത വേഗത്തിലെത്തിയ കാർ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇടിച്ചു തെറിപ്പിച്ചു. 8 പേർക്ക് പരുക്ക്

ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് 4 വിദ്യാർഥിനികൾ അടക്കം 9 പേർക്ക് പരുക്ക്. ആലപ്പുഴ ചേർത്തലയ്ക്കടുത്ത് പൂച്ചാക്കലിൽ ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് അപകടം. അമിതവേഗത്തിൽ എത്തിയ കാർ നടന്നു പോവുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ഇടിച്ച ശേഷം സൈക്കിളിൽ വരികയായിരുന്ന വിദ്യാർഥിനിയെയും ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണു. ഇവർക്ക് സാരമായ പരുക്കുണ്ട്. വിദ്യാർത്ഥികളെ ഇടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ശ്രീകണ്ഠേശ്വരം സ്കൂളിലെ ചന്ദന, രാഖി, അനഘ, അർച്ചന, എന്നിവരാണ് അപകടത്തിൽപ്പെട്ടത് ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്കും പരിക്കുണ്ട്.

Share this post

scroll to top