മാർച്ച്‌ മാസത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് വേനൽ അവധിക്കാലത്തെ ശമ്പളം ലഭിക്കില്ല

തിരുവനന്തപുരം: നീണ്ട അവധിക്ക് ശേഷം മാർച്ച്‌ മാസത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകർക്ക് വേനൽ അവധിക്കാലത്തെ ശമ്പളം നൽകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത്തരത്തിൽ അവധി എടുക്കുന്നവർ വേനൽ അവധിയും ഉൾപ്പെടുത്തി അവധി എടുക്കണം എന്നാണ് നിർദേശം. വിവിധ ആവശ്യങ്ങൾക്കായി ദീർഘ അവധി എടുക്കുന്ന അധ്യാപകരിൽ പലരും സ്കൂൾ അടക്കുന്നത് തൊട്ടുമുൻപ് ജോലിയിൽ പ്രവേശിക്കുകയും വേനൽ അവധിക്കാലത്തെ ശമ്പളം കൈപ്പറ്റുകയും ചെയ്ത് വരികയായിരുന്നു. ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്.

Share this post

scroll to top