പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

Feb 26, 2020 at 5:16 am

Follow us on

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് സർക്കാർ വനിത കോളേജിൽ ഇംഗ്ലീഷ് ഓണേഴ്സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠനസമയം ക്രമീകരിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും സമയം ലഭിക്കും. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയിലേർപ്പെടാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സർവകാലാശാലകളിലും പരീക്ഷകൾ ഒരേ സമയം നടത്തും. ഫലപ്രഖ്യാപനവും ഒരേ ദിവസമാക്കും. ഇതിലൂടെ അഡ്മിഷൻ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാനാകും. അടുത്ത അധ്യയന വർഷം ബിരുദ ബിരുദാനന്തര ക്ലാസുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സർവകലാശാലകളിലും കോളേജുകളിലും ഇന്റേണൽ അസെസ്മെന്റിന് മിനിമം മാർക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഭരണകൂടവും ഒരുമിച്ചു നിൽക്കണം. കേരളത്തിലെ പെൺകുട്ടികൾ ഒരു വനിത കോളേജ് തെരഞ്ഞെടുക്കുമ്പോൾ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിനാണെന്നും മന്ത്രി വ്യക്തമാക്കി. കോളേജിൽ നിലവിൽ ബിരുദാനന്തര ബിരുദം ഇല്ലാത്ത രണ്ടു കോഴ്സുകൾക്ക് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News