തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റിമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ 26ന് മുമ്പ് പ്രധാന അധ്യാപകർക്ക് നൽകണം. പ്രധാന അധ്യാപകർക്ക് 27 മുതൽ iExaMS ൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിച്ചശേഷം Confirm ക്ലിക്ക് ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തീകരിക്കണം. അവസാന തിയതി മാർച്ച് 6 ആണ്.
സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക് അനുമതി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 202 പുതിയ...







