പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി വരുന്നു

Feb 24, 2020 at 8:43 am

Follow us on

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീകരിച്ചു.
വരുന്ന അവധിക്കാലത്ത് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകർക്കും ഇ-ക്യൂബ് ഇംഗ്ലീഷിന്റെ പ്രത്യേക പരിശീലനം നൽകി അടുത്ത അധ്യയനവർഷം മുതൽ പദ്ധതി പൂർണമായും നടപ്പാക്കാനാണ് തീരുമാനം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിൽ എസ്.സി.ഇ.ആർ.ടി-യുടെ അക്കാദമിക പിന്തുണയോടെയാണ് മുഴുവൻ കുട്ടികളിലേക്കുമെത്തുന്ന തരത്തിൽ കൈറ്റ് ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ ഒരുക്കും.
ഇംഗ്ലീഷിലെ സമഗ്ര ഇ-ലൈബ്രറി\’യുടെ ഭാഗമായി സമഗ്ര പോർട്ടൽ വഴി ലോക നിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. നിലവിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനാതലം അനുസരിച്ച് കളർ ചിത്രങ്ങളോടുകൂടി ആസ്വാദ്യകരമായ ഇരുന്നൂറോളം പുസ്തകങ്ങൾ പോർട്ടലിൽ ലഭ്യമാക്കിക്കഴിഞ്ഞു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് ലാബുകളിൽ സ്വന്തമായും അധ്യാപകരുടെ സഹായത്തോടെയും വായിക്കാം. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും പഠനം കൂടുതൽ രസകരമാക്കുന്നതിനും ഇതുവഴി അവസരമൊരുങ്ങും.
പഠനാനുഭവങ്ങൾ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ രണ്ടാമത്തെ ഘടകം. ഓരോ കുട്ടിക്കും തന്റെ പഠനവേഗതയ്ക്കനുസരിച്ച് ഇംഗ്ലീഷ് കേൾക്കാനും വായിക്കാനും സംസാരിക്കാനുമുള്ള അവസരം കൈറ്റ് തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകും. ഇംഗ്ലീഷ് റൈമുകൾ, പാട്ടുകൾ, ഉച്ചാരണം, വാക്കുകൾ, വ്യാകരണം എന്നിവ സമ്പുഷ്ഠമാക്കാൻ ഇ-ലാംഗ്വേജ് ലാബിലുടെ കുട്ടികൾക്ക് അവസരം ലഭിക്കും. ഓരോ കുട്ടിയുടെയും കഴിവും പോരായ്മയും പരിഗണിച്ചു കുട്ടിയ്ക്ക് പിന്തുണ നൽകാൻ കഴിയുന്നവിധം അധ്യാപകരെ പര്യാപ്തരാക്കും.
ഇംഗ്ലീഷ് ഭാഷ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന തരത്തിൽ ഇന്ററാക്ടീവ് രീതിയിൽ ഇംഗ്ലീഷ് വിനിമയ നൈപുണികൾ നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്‌സ് ചാനൽ കൂടി പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാമത്തെ ഘടകം. വിവിധ സന്ദർഭങ്ങളിൽ ഭാഷ ഒഴുക്കോടെയും കൃത്യതയോടെയും ഉപയോഗിക്കാനുള്ള നൈപുണികൾ ഇതുവഴി കുട്ടികൾക്ക് ലഭിക്കും.
വ്യക്തിഗത ആശയവിനിമയത്തിനുള്ള നൈപുണികൾക്കൊപ്പം തങ്ങളുടെ ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും അർത്ഥവത്തായ രീതിയിൽ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ ഇ-ക്യൂബ് ഇംഗ്ലീഷ് അവസരമൊരുക്കും.

Follow us on

Related News