പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ: മുഖ്യമന്ത്രി

Feb 23, 2020 at 4:35 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ക്ലാസുകൾ നേരത്തെ ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നത്.
ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ഒരു കാലം നമുക്കിടയിലുണ്ടായിരുന്നു.
എന്നാല്‍ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തി അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ ആ കാഴ്ചപ്പാട് മാറി. മറ്റു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തന്നെ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on

Related News