തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ക്ലാസുകൾ നേരത്തെ ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നത്.
ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്കാന് ഇതുവഴി അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ഒരു കാലം നമുക്കിടയിലുണ്ടായിരുന്നു.
എന്നാല്‍ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തി അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ ആ കാഴ്ചപ്പാട് മാറി. മറ്റു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തന്നെ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ: മുഖ്യമന്ത്രി
Published on : February 23 - 2020 | 4:35 pm

Related News
Related News
മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്
JOIN OUR WHATS APP GROUP...
മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാം
JOIN OUR WHATS APP GROUP...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’
JOIN OUR WHATS APP GROUP...
മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെ
JOIN OUR WHATS APP GROUP...
0 Comments