തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ക്ലാസുകൾ നേരത്തെ ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നത്.
ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ഒരു കാലം നമുക്കിടയിലുണ്ടായിരുന്നു.
എന്നാല്‍ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തി അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ ആ കാഴ്ചപ്പാട് മാറി. മറ്റു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തന്നെ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...