തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ചിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമ റാങ്ക് ലിസ്റ്റ് ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്‌ടോബർ നാലിന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി എന്നിവ സഹിതം നേരിട്ടോ, പ്രോക്‌സി മുഖേനയോ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ...