പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശിശുദിനത്തിൽ ആടിയും പാടിയും ബിന്ദു ടീച്ചറും കുട്ടികളും

Feb 18, 2020 at 12:51 pm

Follow us on

ഫറോക്ക്: ആടിയും പാടിയും റാലി നടത്തിയും നല്ലൂര്‍ നാരായണ ബേസിക് എല്‍.പി സ്‌കൂലെ കുട്ടികള്‍ ശിശുദിനം ആഘോഷമാക്കി. സ്‌കൂളിന്റെയും പ്രി സ്‌കൂളിന്റെ യും നേതൃത്വത്തിലാണ് ശിശുദിന റാലി നടത്തിയത്. കുട്ടികളുടെ റാലി, മധുരവിതരണം, കലാപരിപാടികള്‍, പൂര്‍വ വിദ്യാര്‍ഥി ആദരം പരിപാടികള്‍ നടന്നു. സ്‌കൂള്‍ ഉപപ്രധാനമന്ത്രി ഷാന്‍ രാജ് ശിശുദിനസന്ദേശം നല്‍കി. പ്രദേശത്തെ പ്രസിദ്ധ തെയ്യം കലാകാരന്‍ പുല്‍പറമ്പില്‍ ശ്രീധരന്‍ എന്ന കണ്ടന്‍ കുട്ടിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരിച്ചു. അക്കാഡമിക് ലീഡര്‍ ടി. സുഹൈല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു ടീച്ചര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ മിനിമോള്‍, അധ്യാപകരായ ശുഹൈബ ടി, മഞ്ജുഷ, അബ്ദുൽ ലത്തീഫ് , സഫ്‌വാന്‍, പി. ബീന. കെ. ബീന. പി. പ്രസീത, ആയിഷ. ദീപ, ഷമീന, ആതിര, സ്‌കൂള്‍ ലീഡര്‍ സിംറാ നേതൃത്വം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥിനി റാഹിലക്ക് ബീന ടീച്ചര്‍ ഉപഹാരം നല്‍കി. രക്ഷാകര്‍ത്താക്കളും റാലിയില്‍ പങ്കാളികളായി.

Follow us on

Related News