പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

വിദ്യാർത്ഥികൾക്ക് കൗതുകമായി ഹാം റേഡിയോ – ഇന്റർനെറ്റ് ജാംബൂരി

Feb 18, 2020 at 12:42 pm

Follow us on

തവനൂർ: ഐഡിയൽ ഇന്റർനാഷണൽ കാമ്പസിൽ നടന്ന ജോട്ട ജോട്ടി എന്ന ഹാം റേഡിയോ – ഇന്റർനെറ്റ് ജാംബൂരി വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ പകർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട് കേഡറ്റുകളുമായി ഇന്റർനെറ്റ് മുഖേന സംവദിക്കുന്നതിനും അവരുടെ സംസ്കാരത്തെ കുറിച്ച് പഠിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ സ്കൗട്ടിംഗിനെക്കുറിച്ച് അറിയുന്നതിനും പുറമെ സ്കൗട്ടുകളുടെ ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ജോട്ടാ ജോട്ടി സഹായകമായി. ഐഡിയൽ കാമ്പസിലെ അറുപതിൽപരം വിദ്യാർത്ഥികൾക്കായി മുന്ന് ദിവസങ്ങളിലായി നടന്ന ജോട്ട ജോട്ടി എന്ന പ്രോഗ്രാം സ്കൗട്ടുകൾക്ക് ഒരു മികച്ച അനുഭവമായിരുന്നു . ഐഡിയൽ സ്കൂളിലെ സ്കൗട്ടു വിദ്യാർത്ഥികൾ ഇന്റർനെറ്റിലൂടെ 52 രാജ്യങ്ങളിലെ സ്കൗട്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയും സൗഹൃദവും ആശയങ്ങളും പങ്കിടുകയും ചെയ്തു. കാമ്പസിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് അറുപതോളം ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോള പൗരത്വബോധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമയി വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമാണ് ജോട്ട ജോട്ടി. ഐഡിയൽ സ്കൗട്ട് മാസ്റ്റർ ഹുസൈൻ ചേകനൂരിന്റെ അദ്ധ്യക്ഷതയിൽ അക്കാദമിക് ഡയരക്ടർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്തു. ഐ ടി ടെക്നീഷ്യൻ കെ ഉബെദ് പദ്ധതി വിശദീകരിച്ചു.

Follow us on

Related News