പാലക്കാട്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് സംസ്ഥാനത്താകെ തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മമാർക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലനം ആരംഭിച്ചു. ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് എംപിടിഎ പ്രസിഡണ്ട് ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി പിടിഎ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക റാണി, പിടിഎ വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ് അധ്യാപികമാരായ ഗിരിജ, രാധാമണി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , victers ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിച്ചു.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...