പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും രക്ഷിതാക്കളെ സ്മാർട്ട്‌ ആക്കി തുടങ്ങി

Feb 18, 2020 at 12:47 pm

Follow us on

പാലക്കാട്‌: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് സംസ്ഥാനത്താകെ തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മമാർക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലനം ആരംഭിച്ചു. ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് എംപിടിഎ പ്രസിഡണ്ട് ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി പിടിഎ പ്രസിഡന്റ്‌ ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക റാണി, പിടിഎ വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ് അധ്യാപികമാരായ ഗിരിജ, രാധാമണി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , victers ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിച്ചു.

Follow us on

Related News